Monday, August 28, 2023

തിരുവനന്തപുരം ∙ ഉത്തര്‍പ്രദേശിലെ മുസഫർനഗറിൽ സഹപാഠികളെക്കൊണ്ട് അധ്യാപിക തല്ലിച്ച രണ്ടാം ക്ലാസ് വിദ്യാർഥിയെ കേരളത്തിൽ പഠിപ്പിക്കാൻ തയാറാണെന്നു മന്ത്രി വി.ശിവൻകുട്ടി. ഖുബാപുരിലെ നേഹ പബ്ലിക് സ്കൂളിലെ സംഭവത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കത്തയച്ചതിനു പിന്നാലെയാണു ശിവൻകുട്ടിയുടെ പ്രതികരണം. TOP NEWS വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: ഉത്തർപ്രദേശിലെ വിവാദ സ്കൂൾ പൂട്ടാൻ ഉത്തരവ് ‘‘മതത്തിന്റെ പേരിൽ മറ്റു വിദ്യാർഥികളെക്കൊണ്ട് അധ്യാപികയുടെ നിർദേശപ്രകാരം കുട്ടിയെ ഭീകരമായി മർദിക്കുന്നതു സമൂഹമാധ്യമങ്ങളിലൂടെ നാം കണ്ടതാണ്. നിസ്സാര വകുപ്പുകൾ ചുമത്തിയാണു പൊലീസ് കേസെടുത്തത്. തല്ലിച്ചതു ശരിയാണെന്ന നിലപാടാണ് അധ്യാപികയുടേത്. ആ കുട്ടിയെ സംബന്ധിച്ചിടത്തോളം പഠിത്തം അനിശ്ചിതത്വത്തിലാണ്. മർദനത്തിനിരയായ കുട്ടിയും മാതാപിതാക്കളും സമ്മതിച്ചാൽ വിദ്യാർഥിയെ കേരളത്തിൽ പഠിപ്പിക്കാൻ സർക്കാരും വിദ്യാഭ്യാസ വകുപ്പും തയാറാണ്.